Wednesday, October 3, 2007

നിഴലുകള്

           നിഴലുകള്

നാളേറെയായി
പിറകിലുണ്ടൊഴിയാതെ.

പിടിതരുന്നില്ലവ
പതറും മനസ്സിന്

ഉള്ളിലേക്കെത്തവെ,
ഉറ്റുഞാന് നോക്കവെ
ഉണ്ടായിരുന്നു
വെളിച്ചത്തിന് നിറമെല്ലാം.

അകത്തു നിലത്തിന്റെ
തണുപ്പത്തിരുന്നതും
ഇരുളിന് നിറമായി
മറഞ്ഞതുമോര്ക്കുന്നു.

ഓര്മ്മ പിഴുതുള്ളം
വൃത്തിയാക്കീടവെ
വെളിച്ചം നഖം നീട്ടു-
മാഴത്തിലെല്ലാം
നിറയെ നിഴലിന്റെ
നീലയാം വേരുകള് .

9 comments:

Pramod.KM said...

നിഴലുകളുടെ നീലവേരുമായ് വന്ന ശ്രീനിവാസാ..സ്വാഗതം.
നന്നായി:)

P.K said...

ആദ്യ കവിത തന്നെ നന്നയി കെട്ടൊ.. കൊള്ളാം... ഒരു മിസ്റ്റിക്‌ ടച്ച്‌ ഒക്കെ ഉണ്ടു

Unknown said...

hi etta kollam.nizhalukal kavitha onniruthi ezhuthiyappo nannayi

ഹേമാംബിക | Hemambika said...

മുഖത്ത് ചായം തേച്ചവര്‍
ആടിത്തിമിര്‍‌ക്കുമ്പോള്‍
ചായം തേക്കാന്‍ നീ കാത്തിരുന്ന കാലത്തിനു
നിഴലുകളുടെ നീളമുണ്ടെങ്കില്‍,
അത് ചാലിക്കാത്ത നിറങ്ങളെ
കാത്തിരിക്കുന്നൊ?
അതും വെറുതെ..

Ramesh said...

Kollaam Sreeni. Ezhuthoo... Ezhuthi theliyoo....

d said...

സ്വാഗതം... തുടര്‍ന്നും എഴുതൂ..

v!Gev said...

നിഴലുകളുെട നീളം അളന്നു നോക്കാനാണെങ്കില് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇനി നിറം പിടിപ്പിച്ച് എന്തെങ്കിലും എഴുതിയാ ഞാന് കമന്റടിച്ചോളാം.

ടി.പി.വിനോദ് said...

ശ്രീനീ, കവിത നന്നായിരിക്കുന്നു.
എഴുത്തിനും ബ്ലോഗിംഗിനും എല്ലാവിധ ഭാവുകങ്ങളും...

krishnakumar said...

Kollam nannayittundu
thudarnum ezhuthu...